National Conference | ട്രോമാ കെയര്‍ പരിചരണം ഗ്രാമങ്ങളില്‍ ലഭ്യമാക്കണമെന്ന് എംകോണ്‍
Nov 1, 2023, 09:41 IST
കണ്ണൂര്‍: (KVARTHA) അപകട മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ആദ്യ മണിക്കൂറിലാണെന്നും ഫലപ്രദമായ ട്രോമാ കെയര്‍ സംവിധാനങ്ങളിലൂടെ മരണനിരക്ക് കുറയ്ക്കാനാകുമെന്നും ഹൈദരാബാദ് നോവോടല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച എമര്‍ജെന്‍സി മെഡിസിന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ 25 മത് ദേശീയ സമ്മേളനം (എംകോണ്‍-EMCON) അഭിപ്രായപ്പെട്ടു. ഇന്‍ഡ്യയിലെ മിക്ക ഗ്രാമങ്ങളിലും ട്രോമാകെയര്‍ പരിചരണമോ പരിശീലനമോ ലഭ്യമായിട്ടില്ല എന്നും സര്‍കാര്‍ സര്‍കാരേതര ഏജെന്‍സികള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും എംകോണ്‍ സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടികളിലെ അപകട മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ് എന്നും ഫലപ്രദമായ ചികിത്സയും മുന്നറിവും മുഖേന ഇത് തടയാന്‍ ആകുമെന്നുമുള്ള ഗവേഷണ പ്രബന്ധം എമര്‍ജെന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ടന്റ് ഡോ. സുല്‍ഫികര്‍ അലി അവതരിപ്പിച്ചു.
പ്രൊ. ടാമോറഷ് കോളി (ന്യൂഡെല്‍ഹി), ഡോ മഹേഷ് ജോഷി (മുംബൈ), ഡോ. ശരവണ കുമാര്‍ (ചെന്നൈ), പത്മശ്രീ ഡോ. സുബെറ്ടോ ദാസ് (മഹാരാഷ്ട്ര), ഡോ. വി പി ചന്ദ്രശേഖരന്‍ (സേലം), ഡോ. കുസൃവ് ഭജന് (മുംബൈ), ഡോ. ഇമ്രാന്‍ സുബ്ഹാന്‍ (ഹൈദരാബാദ്), ഡോ. പി പി വേണുഗോപാല്‍ (കോഴിക്കോട്), പ്രൊഫ ഡോ. സുരേഷ് ഗുപ്ത (ന്യൂഡെല്‍ഹി), പ്രൊഫ മേബല് വാസനിക് (മണിപ്പാല്‍), ഡോ. ശ്രീനാഥ് കുമാര്‍ (ബാംഗ്ലൂര്‍), ഡോ. ഷിജു സ്റ്റാന്‍ലി (തിരുവനന്തപുരം), ഡോ ഡാനിഷ് സലിം (ദുബൈ) എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ചതുര്‍ദിന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം എമര്‍ജെന്‍സി മെഡിസിന്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
Keywords: Kannur, EMCON, National Conference, Health, Doctors, Trauma Care, News, Kerala, Trauma care should be made available in rural areas: EMCON National Conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.