Trauma Care | ട്രോമ കെയര്‍ ട്രെയിനിംഗ് അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണ ജോര്‍ജ്

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ട്രോമ കെയര്‍ പരിശീലനം അപെക്സ് ട്രോമ ആന്‍ഡ എമര്‍ജന്‍സി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകര്‍ക്കുള്ള പരിശീലനം മെഡികല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെല്‍കില്‍ ആരംഭിച്ചു.

Trauma Care | ട്രോമ കെയര്‍ ട്രെയിനിംഗ് അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കും:  മന്ത്രി വീണ ജോര്‍ജ്

അത്യാധുനിക സിമുലേഷന്‍ ബേസ്ഡ് ടീചിംഗിംല്‍ പരിശീലകരുടെ പരിശീലകര്‍ക്കുള്ള മാസ്റ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഒക്ടോബര്‍ 16 മുതല്‍ 21 വരെ രണ്ട് ബാചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷന്‍ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡികല്‍ കോളജുകളില്‍ നിന്നും നഴ്സിംഗ് കോളജുകളില്‍ നിന്നുമുള്ളവര്‍ക്കാണ് പരിശീലനം നല്‍കിയത്.

സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എമര്‍ജന്‍സി കെയറില്‍ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 150 ഓളം മാസ്റ്റേഴ്സ് ട്രെയ്നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. നൂതന സിമുലേഷന്‍ ടെക്നോളജിയിലും എമര്‍ജന്‍സി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നല്‍കിയത്.

മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആര്‍, എമര്‍ജന്‍സി കെയര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി. ഈ മാസ്റ്റേഴ്സ് ട്രെയിനര്‍മാര്‍ മറ്റ് ഡോക്ടര്‍മാര്‍ക്കും, മെഡികല്‍ വിദ്യാര്‍ഥികള്‍ക്കും നഴ്സുമാര്‍ക്കും, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററില്‍ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേര്‍ക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങള്‍ നല്‍കാനായി എന്നും മന്ത്രി പറഞ്ഞു.

Keywords:  Trauma care training will be decentralized under the leadership of Atelkin, Thiruvananthapuram, News, Trauma Care, Training, Nurse, Doctors, Health, Health Minister, Veena George, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia