Oleander Ban | പൂവിലും ഇലയിലുമെല്ലാം വിഷാംശം; ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനം
May 9, 2024, 16:03 IST
തിരുവനന്തപുരം: (KVARTHA) അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനുവരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
നിവേദ്യ സമര്‍പണത്തിന് ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നല്‍കേണ്ടത്. എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പിച്ച് വരാറുണ്ട്. പുതിയ തീരുമാനം വന്നതോടെ അരളി നിവേദ്യത്തില്‍നിന്നും ഒഴിവാക്കും.

ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിന് കാരണമായെന്ന റിപോര്‍ടുകള്‍ ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സൂര്യ സുരേന്ദ്രനാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതോടെ ഇതിന്റെ നീര് വായില്‍ എത്തിയത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. വനഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Keywords: News, Kerala, Thiruvananthapuram-News, Religion, Travancore, Devaswom Board, Bans, Oleander, Temple, Offerings, Protect, Devotees, Temple, Travancore Devaswom Board Bans Oleander in Temple Offerings to Protect Devotees.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.