തിരുവനന്തപുരം: (www.kvartha.com 02.04.2014) സുപ്രീംകോടതിയുടെ കര്‍ക്കശ നിര്‍ദേശത്തെത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് അവിടെയും ദുരിതകാലം. ആരുടെയൊക്കെയോ സമ്മര്‍ദം മൂലമെന്നു തോന്നിപ്പിക്കുന്ന വിധം മോശമാണ് മണിപ്പാല്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ പെരുമാറ്റമെന്നാണു വിവരം. മഅ്ദനിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചവര്‍ക്ക് ഇത് നേരിട്ടു ബോധ്യപ്പെടുകയും ചെയ്തു.
നാലാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സിച്ച ശേഷം നേത്ര ചികില്‍സയ്ക്കായി അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് നല്കിയ ഉറപ്പ്. എന്നാല്‍ എത്രയും വേഗം വിട്ടയയ്ക്കാന് തിടുക്കം കൂട്ടുന്ന തരത്തിലാണ് മണിപ്പാല്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ പെരുമാറ്റം. മാറി മാറി പരിശോധിക്കുന്ന ഡോക്ടര്മാരെല്ലാംതന്നെ, മഅ്ദനിയുടെ രോഗാവസ്ഥയെ നിഷേധിക്കുന്ന തരത്തിലാണത്രെ പ്രതികരിക്കുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കുപോലും കുഴപ്പമില്ലെന്നാണു മണിപ്പാലിലെ നേത്രരോഗ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ ചൊവ്വാഴ്ച മഅ്ദനിയെ പരിശോധിച്ച ശേഷം അറിയിച്ചത്. ഇതോടെ ഇനിയെന്ത് എന്ന് വ്യക്തമായ ധാരണയില്ലാതെ നട്ടം തിരിയുകയാണ് മഅ്ദനിയും ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുള്ള ഭാര്യ സൂഫിയയും മകന് സലാഹുദ്ദീന് അയ്യൂബിയും. സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞാണ് ഇനി മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കുഴപ്പമൊന്നുമില്ലെന്നു വരുത്തി ആശുപത്രി വാസം അവസാനിപ്പിക്കാനും ഇപ്പോള്‍ പൂര്‍ണമായും തള്ളിയിട്ടില്ലാത്ത ജാമ്യാപേക്ഷ ജാമ്യം അനുവദിക്കാതെ പൂര്‍ണമായും തള്ളുന്ന സാഹചര്യം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന സൂചനകളാണു പുറത്തുവരുന്നത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ കര്‍ണാടക കോണ്‍ഗ്രസിന്റെ നിലപാടുകള്ക്കൊപ്പിച്ച് മഅ്ദനിയുടെ ജാമ്യാപേക്ഷയിലെ നിലപാടും ചികില്‍സാ കാര്യവും കൂട്ടിക്കുഴയ്ക്കുന്നതിനെതിരെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുള്പെടെയുള്ള നേതാക്കള്‍ക്ക് നിവേദനം കൊടുക്കാനുള്ള നീക്കത്തിലാണു പിഡിപിയും ഫോറം ഫോര്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനിയും.
മഅ്ദനിയെ അറസ്റ്റു ചെയ്ത് ബംഗളൂരുവില്‍ എത്തിച്ചതു മുതല്‍ ഇതുവരെ കര്‍ണാടക പോലീസ് സ്വീകരിച്ചു വരുന്ന സമീപനം മനുഷ്യാവകാശത്തിനോ മാനുഷിക പരിഗണനകള്‍ക്കോ വില വയ്ക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി നല്കുന്ന നിവേദനത്തെ പിഡിപി കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടുമായിക്കൂടി ചേര്‍ത്താണ് കാണുന്നത്. ആര്‍ക്ക് വോട്ടു ചെയ്യും എന്ന് പിഡിപി തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ നിവേദനവും അതിലെ തുടര്‍ നിലപാടും സുപ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.