Tribal Land | ആറളം ഫാമിലെ ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം അപലപനീയമെന്ന് സ്വതന്ത്ര കര്‍ഷകസംഘം
Oct 30, 2023, 21:51 IST
കണ്ണൂര്‍: (KVARTHA) ആറളം ഫാമിലെ ആദിവാസി കര്‍ഷകര്‍ക്ക് കൃഷിക്കും ഭവനനിര്‍മാണത്തിനുമായി പതിച്ചു നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള സര്‍കാര്‍ നീക്കത്തെ സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമിറ്റി യോഗം അപലപിച്ചു. 2008 കുടുംബങ്ങള്‍ക്കായി ഒരു കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമിയാണ് പതിച്ചു നല്‍കി പട്ടയം കൊടുത്തിട്ടുള്ളത്.
വന്യജീവി ആക്രമണവും, വീടെടുക്കാനുള്ള സാമ്പത്തിക പ്രയാസവും മൂലം പലരും വീടുണ്ടാക്കാതെ മാറി താമസിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ തീരുമാനത്തില്‍ നിന്നും പിന്മാറി ആദിവാസികള്‍ക്ക് സംരക്ഷണവും ഭവന നിര്‍മാണത്തിന് സാമ്പത്തിക സഹായവും നല്‍കി പട്ടയം കൊടുത്ത സ്ഥലത്ത് തന്നെ അവരെ അധിവസിപ്പിക്കാന്‍ സര്‍കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വര്‍കിംഗ് പ്രസിഡന്റ് അഡ്വ അഹ് മദ് മാണിയൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു. പികെ അബ്ദുല്‍ ഖാദര്‍ മൗലവി, എംപി എ റഹീം, എംസി കുഞ്ഞബ്ദുല്ല ഹാജി, ടിവി അസൈനാര്‍ മാസ്റ്റര്‍, സി എറമുള്ളാന്‍, നസീര്‍ ചാലാട്, എംപി അബ്ദുര്‍ റഹ് മാന്‍, കെ എം പി മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്ല ഹാജി, ടി പി മഹമൂദ് ഹാജി, ടിപി അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍ ചാത്തോത്ത്, ഒ ഉസ്മാന്‍, എം മുഹമ്മദലി, പി വി അബ്ദുല്ല മാസ്റ്റര്‍, പിടി കമാല്‍, പിസിഎം അശ്റഫ് എന്നിവര്‍ പങ്കെടുത്തു.

Keywords: Independent Farmers' Association condemns move to reclaim tribal land in Aralam Farm, Kannur, News, Tribal Land, Aralam Farm, Farmers, Protection, Meeting, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.