Found Dead | കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ സ്ത്രീ ഉള്‍വനത്തില്‍ മരിച്ച നിലയില്‍; 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Apr 25, 2023, 16:01 IST
കോഴിക്കോട്: (www.kvartha.com) കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 53 കാരിയായ കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് മരിച്ചത്. 20 ദിവസം മുമ്പാണ് ഇവരെ കാണാതായത്. അതേസമയം, മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് തൃത്താലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒടുവില്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. കരിമ്പനക്കടവ് ഭാഗത്ത് ഭാരതപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വയനാട് മേപ്പാടി സ്വദേശി സുബ്രമണ്യനാണ് മരിച്ചത്.
ഭാര്യയുമായി കലഹിച്ച് പെരിന്തല്‍മണ്ണയിലെ കുളത്തൂരില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം. വിഷം കഴിച്ചശേഷം പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 10 ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഞായറാഴ്ചയാണ് കരിമ്പനക്കടവ് ഭാഗത്തെ പുഴയില്‍ കണ്ടെത്തുന്നത്.
Keywords: News, Kerala, Kerala-News, Kerala, Kozhikode, Local news, Police, Custody, Palakkad, Dead Body, Kozhikode-News, Regional-News, Tribal woman who went missing from Kozhikode's Kattipara found dead in inner forest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.