കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പിച്ച് തലസ്ഥാനം; അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം, കോവിഡ് പ്രോടോകോളില്‍ ഇളവ്
May 11, 2021, 12:53 IST
തിരുവനന്തപുരം: (www.kvartha.com 11.05.2021) ചെങ്കൊടി പുതപ്പിച്ച് കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പിച്ച് തലസ്ഥാനനഗരി. അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്താണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. എ വിജയരാഘവനും എം എ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖര്‍ അയ്യങ്കാളി ഹാളിക്ക് എത്തി.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. കര്‍ശനമായ കോവിഡ് പ്രോടോകോള്‍ പാലിച്ച് 300 പേര്‍ക് പൊതുദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ കെ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. ഒരിടക്ക് അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. ഒരു മണിക്കൂറിന് ശേഷം ആലപ്പുഴക്ക് കൊണ്ടുപോകും. ആലപ്പുഴ വലിയ ചുടുകാട്ടില്‍ വൈകീട്ടാണ് സംസ്‌കാരം.
പൊലീസ് പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പിക്കാന്‍ സൗകര്യം നല്‍കിയിരുന്നത്. കര്‍ശന നിയന്ത്രണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ തന്നെ ഉറപ്പാക്കുകയും ചെയ്തു.
കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെ ആര്‍ ഗൗരിയമ്മ. ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെ ആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.