തിരുവനന്തപുരം പ്രസ്‌ക്ലബ് അവാര്‍ഡ്: സഞ്ജയിന്റെ പുരസ്‌ക്കാരം മകന്‍ ഏറ്റുവാങ്ങി

 


തിരുവനന്തപുരം പ്രസ്‌ക്ലബ് അവാര്‍ഡ്: സഞ്ജയിന്റെ പുരസ്‌ക്കാരം മകന്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: തിരുവനന്തരപുരം പ്രസ്‌ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സഞ്ജയിന്റെ പുരസ്‌ക്കാരം മകന്‍ ഏറ്റുവാങ്ങി. അവാര്‍ഡുദാന ചടങ്ങില്‍ മലയാള മനോരമ കോഴിക്കോട് യൂണിറ്റില്‍ ചീഫ് റിപ്പോര്‍ട്ടറായിരിക്കെ നിര്യാതനായ സഞ്ജയ് ചന്ദ്രശേഖറിന്റെ ഓര്‍മകള്‍ സദസ്സിലുള്ളവരെ ദുഖത്തിലാഴ്ത്തി.അദ്ദേഹത്തിനുള്ള മാധ്യമ അവാര്‍ഡുകള്‍ മകന്‍ നന്ദകിഷോര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.
തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ എം. ശിവറാം അവാര്‍ഡിനും കെ.സി. സെബാസ്റ്റിയന്‍ അവാര്‍ഡിനും അര്‍ഹനായ സഞ്ജയ് ചന്ദ്രശേഖര്‍ പ്രസ് ക്ലബിന്റെ 2009 ലെയും 2010 ലെയും അവാര്‍ഡുകള്‍ പ്രഖ്യാപന സമയമായപ്പൊഴേക്കും ലോകത്തോടു വിടപറഞ്ഞിരുന്നു. സഞ്ജയിന്റെ വേര്‍പാടിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

സഞ്ജയിന്റെ ഭാര്യ ഡോ. അനു സഞ്ജയ്, അച്ഛന്‍ ടി.എം. ചന്ദ്രശേഖര്‍, അമ്മ ശ്യാമള കുമാരി, സഹോദരന്‍ സഞ്ജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അവാര്‍ഡ് ദാനച്ചടങ്ങിന് എത്തിയിരുന്നു. മലയാളിസമൂഹം സ്വയം കഴിവുള്ളവരാണെന്ന് അഭിമാനിക്കുകയും മറ്റുള്ളവരുടെ നേട്ടങ്ങളെയും കഴിവുകളെയും അംഗീകരിക്കുന്നതില്‍ പിശുക്കു കാട്ടുകയും ചെയ്യുന്നവരാണെന്ന്, ചടങ്ങില്‍ അവാര്‍ഡ് ദാനം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ അവരെ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നു.ആളുകളുടെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മികച്ച വാര്‍ത്താ പരമ്പരയ്ക്കുള്ള ശിവറാം അവാര്‍ഡ് നേടിയ ജി. വിനോദ്, മികച്ച രാഷ്ട്രീയ റിപോര്‍ട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റിയന്‍ അവാര്‍ഡിന് അര്‍ഹരായ സുജിത് നായര്‍, അനില്‍ കുരുടത്ത്, ജയചന്ദ്രന്‍ ഇലങ്കത്ത്, ആര്‍. കൃഷ്ണരാജ്, ഡി. ജയകൃഷ്ണന്‍ എന്നിവര്‍ നന്ദകുമാറിനൊപ്പം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച 'ദൗര്‍ഭാഗ്യം, 'വിഭാഗീയതയുടെ വാരിക്കുഴി എന്നീ പരമ്പരകളാണ് അവാര്‍ഡിന് അര്‍ഹമായത്. രണ്ടു പരമ്പര തയാറാക്കിയ സംഘത്തിലും സഞ്ജയ് ചന്ദ്രശേഖര്‍ അംഗമായിരുന്നു. രണ്ടു വര്‍ഷത്തെയും ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ സമീര്‍ എ. ഹമീദും (മലയാള മനോരമ) പുരസ്‌കാരം ഏറ്റുവാങ്ങി.

Keywords: Thiruvananthapuram, Press-Club, Award, Son, Malayala Manorama, Kozhikode, Chiefs, Reporter, Death, Family, Umman Chandi, Kerala, Trivandrum press club award distributed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia