ട്രോളുകൊണ്ട് പൊറുതിമുട്ടി കെ സി ജോസഫ്: കേസെടുക്കണമെന്ന കലിപ്പില്‍ ഡി ജി പിക്ക് പരാതി

 


കണ്ണൂര്‍: (www.kvartha.com 25.04.2020) പലപ്പോഴും കോണ്‍ഗ്രസിലെ വിവാദ നായകനാണ് കെ സി ജോസഫ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ കുറ്റിയടിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ആപത് മിത്രം. പെരുവിരല്‍ തൊട്ട് തലമുടി വരെ എ ഗ്രൂപ്പുകാരനായ കെ സി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത തവണയും ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്.

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കെ സിക്കെതിരെ അണിയറയില്‍ കളി നടക്കുന്നത്. കെ സിയെ തലങ്ങും വിലങ്ങും തള്ളാന്‍ മുഖ്യ എതിരാളികളായ സി പി എം മാത്രമല്ല അണിയറയില്‍ സ്വന്തം പാര്‍ട്ടിക്കാരുമുണ്ട്. കാല്‍ നൂറ്റാണ്ട് കാലം പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന വന്‍മരം വീണിട്ട് വേണം ചെറുതൈകള്‍ക്ക് ശിഖരങ്ങളൊന്ന് വളര്‍ത്താന്‍.

ട്രോളുകൊണ്ട് പൊറുതിമുട്ടി കെ സി ജോസഫ്: കേസെടുക്കണമെന്ന കലിപ്പില്‍ ഡി ജി പിക്ക് പരാതി

'ഇരിക്കൂര്‍ മണ്ഡലം കൊതിക്കുന്ന ഭൈമി കാമുകരില്‍ കെ സിയുടെ സ്വന്തം ഗ്രൂപ്പുകാരനായ മലയോരത്തെ നേതാവ് മുതല്‍ നിരവധി യൂത്തന്‍മാര്‍ വരെയുണ്ട്. ഇതുകൂടാതെ ഐ ഗ്രൂപ്പുകാരും സുധാകര ഗ്രൂപ്പുകാരും വേറെ. ഈ ഒരു സാഹചര്യത്തിലാണ് കൊവിഡിന്റെ രൂപത്തില്‍ കെ സിക്കെതിരെ നല്ലൊരു പണി കൊടുക്കാന്‍ വിമതര്‍ക്കും ഇടതന്‍മാര്‍ക്കും നല്ലൊരു അവസരം കിട്ടിയത്.

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് ഉസ്മാന് കൊവിഡ് ബാധിച്ചിരുന്നു. രോഗബാധിതനെന്നറിയാതെ ഉസ്മാന്‍ എം എല്‍ എ ഹോസ്റ്റലിലെത്തി കെ സിയെയും കണ്ടിരുന്നു. ഇതു കെ സിയെ കോട്ടയത്തെ വീട്ടില്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ബന്ധിതമാക്കി. എന്നാല്‍ ഉസ്മാന്‍ സുഖം പ്രാപിച്ച് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് വീട്ടിലേക്ക് പോയിട്ടും കെ സി നിരീക്ഷണത്തില്‍ നിന്നും മോചിതനായില്ല. ഇതോടെ എം എല്‍ എയെ കാണാനില്ലെന്നു പറഞ്ഞ് ഫെയ്‌സ് ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുകള്‍ ഇറങ്ങി തുടങ്ങി.

ലോക്ഡൗണില്‍ നാട്ടുകാര്‍ പട്ടിണി കിടക്കുമ്പോള്‍ എം എല്‍ എ സുഖവാസത്തില്‍, ദേശാടന പക്ഷിയെ കാണുന്നില്ല എന്ന ലൈനില്‍ ഇടതു സൈബര്‍ പോരാളികളും തിരിച്ചറിയപ്പെടാത്ത എതിര്‍ ഗ്രൂപ്പുകാരും സോഷ്യല്‍ മീഡിയയില്‍ പണി തുടങ്ങിയപ്പോള്‍ കെ സിക്ക് കോട്ടയത്ത് ഇരിക്കപ്പൊറുതിയില്ലാതായി. എതിരാളികളുടെ ലക്ഷ്യം എന്താണെന്ന് കൃത്യമായി അറിയുന്ന കെ സി തനിക്കെതിരെ സൈബര്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Keywords:  Troll against K C Joseph, Kannur, News, Politics, Congress, Oommen Chandy, Pathanamthitta, Social Network, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia