ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ നോമ്പനുഷ്ഠിക്കണം: മന്ത്രിക്കെതിരെ ട്രോളര്‍മാര്‍ പണിതുടങ്ങി
Jun 23, 2016, 12:12 IST
കോട്ടയം: (www.kvartha.com 23/06/2016) ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും നോമ്പ് അനുഷ്ഠിക്കണമെന്ന ഭക്ഷ്യമന്ത്രി ജി. തിലോത്തമന്റെ പ്രസ്താവനയ്ക്കെതിരെ ട്രോളര്‍മാര്‍ പണിതുടങ്ങി. വൈക്കത്ത് സപ്ലൈക്കോ സൂപ്പര്‍മാര്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
എല്ലാവരും നോമ്പെടുത്താല്‍ ഭക്ഷ്യ വസ്തുക്കളുടെ കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്ന ലോബിയെ പാഠംപഠിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു. സി പി ഐ നേതാവുകൂടിയായ മുന്‍ കൃഷിവകുപ്പ് മന്ത്രി സി ദിവാകരന് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാന്‍ മുട്ടയും പാലും കഴിച്ചാല്‍ മതിയെന്ന പ്രസ്താവന മുമ്പ് വിവാദമായിരുന്നു. സമാനമായ മറ്റൊരു പ്രസ്താവനയാണ് ഇപ്പോഴത്തെ സി പി ഐയുടെ കൃഷി മന്ത്രി നടത്തിയിരിക്കുന്നത്.
നോമ്പെടുത്താല്‍ ഞാനെങ്ങനെ ചിക്കന്‍ കഴിക്കും സഖാവെയെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന് മന്ത്രി തിലോത്തമനോട് പറയുന്ന ട്രോളിന് വലിയ ലൈക്കും കമന്റുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ മന്ത്രിയുടെ നോമ്പ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍ ഡി എഫ് വന്നാല്‍ എല്ലാ ശരിയാകുമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരിലെ മന്ത്രി ഇപ്പോള്‍ വിലക്കയറ്റത്തിന് മുന്നില്‍ പകച്ചുനില്ക്കുകയാണെന്നുള്ള അഭിപ്രായ പ്രകടനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Keywords: Kottayam, Minister, Kerala, Troll, P. Thilothaman, Trollers against minister Thilothaman, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.