Troll | 'ഗണപതി വട്ടം', കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ; കർണാടക രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ടിപ്പു സുൽത്താൻ കേരളത്തിലും ചർച്ചയാവുന്നു!

 


കോഴിക്കോട്: (KVARTHA) വയനാട് സീറ്റിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതി വട്ടം' എന്നാക്കി മാറ്റുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാർഥിയുമായ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ. കൂടാതെ, വർഷങ്ങളോളം കർണാടക രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ടിപ്പു സുൽത്താൻ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിലും ചർച്ചയിൽ വരികയാണെന്ന പ്രത്യേകതയുമുണ്ട്.

Troll | 'ഗണപതി വട്ടം', കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ; കർണാടക രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ടിപ്പു സുൽത്താൻ കേരളത്തിലും ചർച്ചയാവുന്നു!

സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ ഭരണത്തിന് ശേഷമാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. സുൽത്താന്റെ ആയുധപുര എന്നാണ് സുൽത്താൻ ബത്തേരിയുടെ അർഥമെന്നുമാണ് സുരേന്ദ്രന്റെ നിലപാട്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണ്. ഇത് എല്ലാവർക്കും അറിയാം. താനിത് ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ സഹായത്തോടുകൂടി സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് സുരേന്ദ്രൻ ആദ്യമായി പ്രഖ്യാപിച്ചത്. ഇത് വിവാദമായതോടെ നിലപാട് ആവർത്തിച്ച് അദ്ദേഹം രംഗത്തെത്തി. എന്നാൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഈ പ്രസ്താവനയ്ക്കെതിരെ വിമർശനമുന്നയിച്ചു. സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത പോലുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും, ജയിച്ചാലും ബത്തേരിയുടെ പേര് മാറ്റാനാകില്ലെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചു. സുരേന്ദ്രന്റെ പരാമർശം ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

നെറ്റിസൻസ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ ട്രോളുകൾ കൊണ്ടാണ് വരവേൽക്കുന്നത്. വൈദേശിക ആധിപത്യത്തിനെതിരെ അക്കാലത്ത് ഒരു ചെറുവിരൽ പോലും അനക്കാതിരുന്നവർ ഇപ്പോൾ പേര് മാറ്റാൻ മാത്രം മുന്നിൽ നിൽക്കുന്നത് എന്തിനാണെന്ന് നെറ്റിസൻസ് ചോദിക്കുന്നു. 'വട്ടം എന്നും ഒരു വീക്നെസ് ആണല്ലോ, നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് വട്ടം അല്ലേ നേടിയത്', 'സുൽത്താൻ ബത്തേരിയുടെ പേര് മാറ്റൽ അവിടെ നിക്കട്ടെ, അന്ന് പറഞ്ഞ 50 രൂപയുടെ പെട്രോൾ എവിടെ?', ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ സുരേന്ദ്രന് അനുകൂലമായി ബിജെപി അനുഭാവികൾ രംഗത്തുണ്ട്. റവന്യു രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്ന് അവർ പറയുന്നു.

Keywords: Politics, Election, K Surendran, BJP, Sulthan Bathery, Kozhikode, Wayanad, Sulthan Bathery, Troll, Social Media, Tipu Sultan, Election, National Media, Naredra Modi, P K Kunhalikutty, Interview, Trolls against K Surendran on name changing controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia