Arrested | തൃശ്ശൂരില്‍ 16കാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 37കാരിയായ ട്യൂഷന്‍ ടീചര്‍ അറസ്റ്റില്‍
Nov 7, 2022, 17:30 IST
മണ്ണുത്തി: (www.kvartha.com) തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 37കാരിയായ ട്യൂഷന്‍ ടീചര്‍ അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തിയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
മാനസിക പ്രശ്‌നങ്ങള്‍ കാണിച്ച വിദ്യാര്‍ഥിയെ ബന്ധുക്കള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു.
പതിനാറുകാരനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് യാതൊരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ അടക്കം ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.
Keywords: Tuition teacher arrester for molesting minor boy, Wayanadu, News, Molestation, Arrested, Teacher, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.