TV Rajesh | ടി വി രാജേഷ് സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റി ആക്ടിങ് സെക്രടറിയായി ചുമതലയേറ്റു

 


കണ്ണൂര്‍: (KVARTHA) ടി വി രാജേഷ് സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റി ആക്ടിങ് സെക്രടറിയായി ചുമതലയേറ്റു. സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ആയതിനെ തുടര്‍ന്നാണ് ആക്ടിംഗ് സെക്രടറിയായി ടി വി രാജേഷിനെ ജില്ലാ കമിറ്റി യോഗം തിരുമാനിച്ചത്. ജില്ലാ കമിറ്റി യോഗത്തില്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷനായി.

സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി ടീചര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. സി പി എം സംസ്ഥാന കമിറ്റി അംഗവും മുന്‍ കല്യാശേരി മണ്ഡലം എം എല്‍ എയുമായ ടി വി രാജേഷ് പരിയാരം കുളപ്പുറം സ്വദേശിയാണ്.

TV Rajesh | ടി വി രാജേഷ് സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റി ആക്ടിങ് സെക്രടറിയായി ചുമതലയേറ്റു

Keywords:  TV Rajesh taken charge as the acting secretary of CPM Kannur District Committee, Kannur, News, TV Rajesh, Acting Secretary, CPM Kannur District Committee, Politics, Candidate, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia