Award | ആര്‍ പ്രഭാകരന്‍ മാസ്റ്റര്‍ക്ക് ടിവി സുരേന്ദ്രന്‍ സ്മാരക പുരസ്‌കാരം
Aug 14, 2023, 21:38 IST
കണ്ണൂര്‍: (www.kvartha.com) സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റും കണ്ണൂര്‍ മഹാത്മ മന്ദിരം ജെനറല്‍ സെക്രടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഗാന്ധി യുവ മണ്ഡലം ജില്ലാ കമിറ്റി വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ടി വി സുരേന്ദ്രന്‍ സ്മാരക കര്‍മ ശ്രേഷ്ഠ പുരസ്‌കാരം ഗാന്ധിയന്‍ പ്രവര്‍ത്തകനും മഹാത്മ മന്ദിരം മുന്‍ സെക്രടറിയും നിലവില്‍ ഭരണസമിതി അംഗവുമായ ആര്‍ പ്രഭാകരന്‍ മാസ്റ്റര്‍ക്ക്.
പ്രശസ്തി പത്രവും മൊമെന്റോയുമടങ്ങുന്ന പുരസ്‌കാരം 20ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ടിടിഐയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ . ടി ഒ മോഹനന്‍ വിതരണം ചെയ്യും.
സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പവിത്രന്‍ കൊതെരി ചെയര്‍മാനും ഗാന്ധി യുവമണ്ഡലം സെക്രടറി റഫീഖ് പാണപ്പുഴ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് ആര്‍ പ്രഭാകരനെ തിരഞ്ഞെടുത്തത്.
പ്രശസ്തി പത്രവും മൊമെന്റോയുമടങ്ങുന്ന പുരസ്‌കാരം 20ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ടിടിഐയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ . ടി ഒ മോഹനന്‍ വിതരണം ചെയ്യും.
Keywords: TV Surendran Memorial Award to Master R Prabhakaran, Kannur, News, Award, TTI, R Prabhakaran, TV Surendran Memorial Award, Adv. TO Mohanan, Distribution, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.