Dead | ഒരു മാസം മുന്‍പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ 21കാരി കുഴഞ്ഞു വീണു മരിച്ചു; 3 ഡോസ് വാക്‌സിനും എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍
Sep 21, 2022, 13:28 IST
തിരുവനന്തപുരം: (www.kvartha.com) ഒരു മാസം മുന്‍പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ 21കാരി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്‍- സതീഭായി ദമ്പതികളുടെ മകള്‍ അഭിജ (21) ആണ് മരിച്ചത്. പേവിഷബാധയ്‌ക്കെതിരെയുള്ള മൂന്നു ഡോസ് ഇന്‍ജക്ഷനും എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവസാന ഡോസ് എടുത്തത് ആഗസ്റ്റ് 17ന് മെഡികല്‍ കോളജില്‍ നിന്നാണ്. പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.
അഭിജയെ ഒന്നരമാസം മുന്‍പാണ് വീട്ടിലെ നായ കടിച്ചത്. പേവിഷബാധയ്‌ക്കെതിരായ ഇന്‍ജക്ഷനുകളെല്ലാം എടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോള്‍ അബോധാവസ്ഥയിലായ മകളെയാണ് കാണുന്നത്.
അഭിജയെ ഒന്നരമാസം മുന്‍പാണ് വീട്ടിലെ നായ കടിച്ചത്. പേവിഷബാധയ്‌ക്കെതിരായ ഇന്‍ജക്ഷനുകളെല്ലാം എടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോള്‍ അബോധാവസ്ഥയിലായ മകളെയാണ് കാണുന്നത്.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിവാഹിതയാണ്. അനൂജയാണ് ഏക സഹോദരി.
Keywords: TVM woman who had taken taken all 3 shots of anti-rabies vaccine collapses and dies, Thiruvananthapuram, News, Dog, Attack, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.