മലപ്പുറത്തെ ഇരട്ടക്കൊലപാതകം: മുസ്ലീം ലീഗ് എം.എല്‍.എക്കെതിരെ കേസ്
Jun 11, 2012, 15:00 IST
മലപ്പുറം: അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സഹോദരങ്ങളായ പ്രതികളെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് മുസ്ലീം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെതിരെ പോലീസ് കേസെടുത്തു. കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്. എം.എല്‍.എ പി.കെ ബഷീര്‍ കൊലപാതകത്തിന് പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി എട്ട്മണിയോടെ ടാറ്റാ സുമോയിലെത്തിയ ഏഴംഗ മുഖം മൂടി സംഘം ആസാദിനേയും അബൂബക്കറിനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈക്കും തലയ്ക്കും മറ്റും ഗുരുതരമായി വെട്ടേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. കുനിയിലിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വ്വവൈരാഗ്യവുമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ചെമ്രക്കോട്ടൂര്‍ കുറുവാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ അതീഖ് റഹ്മാന്‍(35) എന്ന യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

Keywords: Malappuram, Police Case, Muslim-League, MLA, Kerala, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.