തൃശൂരില്‍ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ 'സദാചാര' മര്‍ദനത്തില്‍ ട്വിസ്റ്റ്; ആക്രമണത്തിന് തുടക്കമിട്ടത് പരാതിക്കാരനെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്
Jan 19, 2022, 21:19 IST
തൃശൂര്‍: (www.kvartha.com 19.01.2022) തൃശൂരില്‍ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ 'സദാചാര' ആക്രമണത്തില്‍ ട്വിസ്റ്റ്. ബൈക് യാത്രികനായ വിദ്യാര്‍ഥി ബൈക് വീല്‍ ചെയ്യുന്നതിനിടെ പിറകിലിരുന്ന പെണ്‍കുട്ടി വീണത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂടിലെ ബിരുദ വിദ്യാര്‍ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈകില്‍ പോകുന്നതിനിടെ ബൈകിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നു. പിന്നീട് നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
സംഭവത്തില്‍ അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അമല്‍ മര്‍ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു.
എന്നാല്‍ തന്നെ മര്‍ദിച്ചവരെ മുന്‍പരിചയമില്ലെന്നും അവര്‍ തന്നെ എന്തിനാണ് മര്‍ദിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു അമലിന്റെ പ്രതികരണം. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈകില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ബൈകില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്നും താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ദിച്ചെന്നും അമല്‍ പറഞ്ഞിരുന്നു.
Keywords: Twist on 'moral' harassment of student in Thrissur, Thrissur, News, Police, Attack, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.