ഡോക്ടറുടെ 5 ലക്ഷം തട്ടിയതിന് പിടിയിലായത് പര്‍ദ വിവാദനായികയും മാതാവും
Jan 19, 2013, 16:00 IST
കാസര്‍കോട്: ഹൈദരാബാദിലെ ശ്രീ സത്യലക്ഷ്മി കോളജ് ഓഫ് നഴ്സിംഗില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്കി ഡോക്ടറുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട്ട് പിടിയിലായത് പര്‍ദ വിവാദ നായികയും മാതാവും.
കാസര്‍കോട് വിദ്യാനഗര്‍ ചാല ബെദിര സംസം നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റിയാന(25), മാതാവ് കെ.എം. സുഹറ(45) എന്നിവരെയാണ് ഹൈദരാബാദ് മോനാ ശാലിപുറം എസ്.ഐ. വി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് സി.ഐ. സി.കെ.സുനില്‍കുമാറിന്റെയും, വനിതാ പോലീസിന്റെയും സഹായത്തോടെ അറസ്റ്റു ചെയ്തത്.
ഹൈദരാബാദ് സിറ്റിയിലെ ദന്തരോഗവിദഗ്ധന് ഡോ.സാംബീറെഡ്ഡിയില് നിന്നാണ് റിയാനയും മാതാവും ചേര്‍ന്ന് പണം തട്ടിയത്. റിയാനയ്ക്കും മാതാവിനുമെതിരെ കര്‍ണാടകയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരാതിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. ചില മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും കുട്ടികളെ എത്തിക്കാമെന്നു പറഞ്ഞ് മുന്‍കൂറായി റിയാനയും മാതാവും ചേര്‍ന്ന് കമ്മീഷന് ഇനത്തില്‍ പണം തട്ടുകയായിരുന്നു.
സാംബീറെഡ്ഡി തന്റെ ബന്ധുവിനു വേണ്ടിയാണ് മെഡിക്കല്‍ സീറ്റിനായി പണം നല്‍കിയത്. ഹൈദരാബാദില്‍ താമസിച്ചുവരുന്നതിനിടയിലാണ് റിയാനയും മാതാവും ഡോക്ടറെ പരിചയപ്പെട്ടത്. ആറുമാസം മുമ്പാണ് രണ്ടു തവണകളായി അഞ്ചുലക്ഷം രൂപ സീറ്റിനുവേണ്ടി ഇവര്‍ വാങ്ങിയത്. പിന്നീട് പറഞ്ഞ കോളജില്‍ സീറ്റ് നല്‍കാതെ അവിടെ നിന്നും മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ഡോക്ടര്‍ മോനാ ശാലിപുറം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ റിയാനയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധി കാസര്കോട്ടാണെന്നു കണ്ടെത്തിയ ഹൈദരാബാദ് പോലീസ് കാസര്‍കോട് പോലീസിനെ സമീപിച്ച് ഇരുവരേയും തന്ത്രപൂര്‍വമാണ് അറസ്റ്റുചെയ്തത്. ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും റിയാനയ്ക്കെതിരെ ഇത്തരത്തിലുള്ള വഞ്ചനാ കേസ് നിലവിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ഏതാനും വര്‍ഷം മുമ്പ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് റിയാന മാധ്യമങ്ങളില്‍ നിറഞ്ഞത്. ഹൈക്കോടതി റിയാനയ്ക്ക് സംരക്ഷണം നല്കാന് നിര്‍ദേശിച്ചിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളും മഹിളാ സംഘടനകളും വിഷയമേറ്റെടുക്കുകയും ഇവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ബാംഗ്ലൂരിലും മറ്റും പഠിച്ച താന്‍ ജീന്‍സും ടോപ്പും ധരിച്ചുനടക്കുന്നതിനാലാണ് ബന്ധുക്കളടക്കമുള്ളവര്‍ പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നായിരുന്നു റിയാന നല്കിയ പരാതി. പിന്നീട് പോലീസ് ബന്ധുക്കളടക്കം ഏതാനും പേര്‍ക്കെതിരെ റിയാനയുടെ പരാതിയില്‍ കേസെടുക്കുകയും റിയാനയ്ക്ക് മാസങ്ങളോളം പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു.
പോലീസ് സംരക്ഷണം മറയാക്കിയാണ് പിന്നീട് റിയാന കര്‍ണാടക അടക്കമുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയത്. എം.ബി.ബി.എസ്, നഴ്സിംഗ്, പാരാമെഡിക്കല്‍ സീറ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്. പല തട്ടിപ്പുകളിലും പ്രതിയാക്കപ്പെട്ടെങ്കിലും പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്. ആരെയും വശീകരിക്കുന്നതും വലയിലാക്കുന്നതുമായ സംഭാഷണം നടത്തിയാണ് റിയാന ഓരോ തട്ടിപ്പും നടത്തിവന്നത്. നേരത്തെ റിയാനയുടെ തട്ടിപ്പ് സംബന്ധിച്ച് കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
ഗാന്ധിജിയെകുറിച്ച് എത്രവേണമെങ്കിലും എഴുതാനും പ്രസംഗിക്കാനും തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ട് റിയാന സ്കൂളുകളില്‍ ക്ലാസെടുത്തതോടെ അധ്യാപകര്‍ ഇവരുടെ കഴിവിനെ മാധ്യമങ്ങളുടെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗിന് പഠിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും രാഷ്ട്രപതി ഇതിന് മറുപടി നല്‍കിയതായി അവകാശപ്പെട്ട് റിയാന രംഗത്തു വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പര്‍ദയുടെ പേരില്‍ റിയാന കോടതി കയറിയത്.
Also Read:
അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍
Keywords : Kasaragod, Cheating, Case, Arrest, Kerala, Riyana, Hyderabad, Police, Pardha, Doctor, Vidyanagar, Mother, Cash, President, Karnataka, Court, Kvartha, Malayalam News, Two arrested for cheating doctor.
കാസര്‍കോട് വിദ്യാനഗര്‍ ചാല ബെദിര സംസം നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റിയാന(25), മാതാവ് കെ.എം. സുഹറ(45) എന്നിവരെയാണ് ഹൈദരാബാദ് മോനാ ശാലിപുറം എസ്.ഐ. വി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് സി.ഐ. സി.കെ.സുനില്‍കുമാറിന്റെയും, വനിതാ പോലീസിന്റെയും സഹായത്തോടെ അറസ്റ്റു ചെയ്തത്.
ഹൈദരാബാദ് സിറ്റിയിലെ ദന്തരോഗവിദഗ്ധന് ഡോ.സാംബീറെഡ്ഡിയില് നിന്നാണ് റിയാനയും മാതാവും ചേര്‍ന്ന് പണം തട്ടിയത്. റിയാനയ്ക്കും മാതാവിനുമെതിരെ കര്‍ണാടകയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരാതിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. ചില മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും കുട്ടികളെ എത്തിക്കാമെന്നു പറഞ്ഞ് മുന്‍കൂറായി റിയാനയും മാതാവും ചേര്‍ന്ന് കമ്മീഷന് ഇനത്തില്‍ പണം തട്ടുകയായിരുന്നു.
സാംബീറെഡ്ഡി തന്റെ ബന്ധുവിനു വേണ്ടിയാണ് മെഡിക്കല്‍ സീറ്റിനായി പണം നല്‍കിയത്. ഹൈദരാബാദില്‍ താമസിച്ചുവരുന്നതിനിടയിലാണ് റിയാനയും മാതാവും ഡോക്ടറെ പരിചയപ്പെട്ടത്. ആറുമാസം മുമ്പാണ് രണ്ടു തവണകളായി അഞ്ചുലക്ഷം രൂപ സീറ്റിനുവേണ്ടി ഇവര്‍ വാങ്ങിയത്. പിന്നീട് പറഞ്ഞ കോളജില്‍ സീറ്റ് നല്‍കാതെ അവിടെ നിന്നും മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ഡോക്ടര്‍ മോനാ ശാലിപുറം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ റിയാനയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധി കാസര്കോട്ടാണെന്നു കണ്ടെത്തിയ ഹൈദരാബാദ് പോലീസ് കാസര്‍കോട് പോലീസിനെ സമീപിച്ച് ഇരുവരേയും തന്ത്രപൂര്‍വമാണ് അറസ്റ്റുചെയ്തത്. ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും റിയാനയ്ക്കെതിരെ ഇത്തരത്തിലുള്ള വഞ്ചനാ കേസ് നിലവിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ഏതാനും വര്‍ഷം മുമ്പ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് റിയാന മാധ്യമങ്ങളില്‍ നിറഞ്ഞത്. ഹൈക്കോടതി റിയാനയ്ക്ക് സംരക്ഷണം നല്കാന് നിര്‍ദേശിച്ചിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളും മഹിളാ സംഘടനകളും വിഷയമേറ്റെടുക്കുകയും ഇവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ബാംഗ്ലൂരിലും മറ്റും പഠിച്ച താന്‍ ജീന്‍സും ടോപ്പും ധരിച്ചുനടക്കുന്നതിനാലാണ് ബന്ധുക്കളടക്കമുള്ളവര്‍ പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നായിരുന്നു റിയാന നല്കിയ പരാതി. പിന്നീട് പോലീസ് ബന്ധുക്കളടക്കം ഏതാനും പേര്‍ക്കെതിരെ റിയാനയുടെ പരാതിയില്‍ കേസെടുക്കുകയും റിയാനയ്ക്ക് മാസങ്ങളോളം പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു.
Riyana (File photo) |
ഗാന്ധിജിയെകുറിച്ച് എത്രവേണമെങ്കിലും എഴുതാനും പ്രസംഗിക്കാനും തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ട് റിയാന സ്കൂളുകളില്‍ ക്ലാസെടുത്തതോടെ അധ്യാപകര്‍ ഇവരുടെ കഴിവിനെ മാധ്യമങ്ങളുടെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗിന് പഠിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും രാഷ്ട്രപതി ഇതിന് മറുപടി നല്‍കിയതായി അവകാശപ്പെട്ട് റിയാന രംഗത്തു വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പര്‍ദയുടെ പേരില്‍ റിയാന കോടതി കയറിയത്.
Also Read:
അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍
Keywords : Kasaragod, Cheating, Case, Arrest, Kerala, Riyana, Hyderabad, Police, Pardha, Doctor, Vidyanagar, Mother, Cash, President, Karnataka, Court, Kvartha, Malayalam News, Two arrested for cheating doctor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.