Arrested | മാങ്ങാട്ടുപറമ്പ് ഗവ. എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണത്തിനെത്തിയ 2 പേര്‍ അറസ്റ്റില്‍

 


തളിപ്പറമ്പ്: (KVARTHA) കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ ധര്‍മശാലയില്‍ ഗവ. എന്‍ജിനീയറിങ് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. എം പ്രവീണ്‍ (23), അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 5.2 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (12.03.2024) രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്ത് കേന്ദ്രത്തിന് സമീപത്തെ എന്‍ജിനീയറിങ് കോളജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പില്‍ പ്രവേശിച്ച കഞ്ചാവ് വില്‍പനക്കാരെ വിദ്യാര്‍ഥികള്‍ തന്നെയാണ് വളഞ്ഞിട്ട് പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തുകയും ഇവരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു.

Arrested | മാങ്ങാട്ടുപറമ്പ് ഗവ. എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണത്തിനെത്തിയ 2 പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ് സി ഐ ബെന്നിലാല്‍, എസ് ഐമാരായ പി റഫീഖ്, ജയ്മോന്‍, സി പി ഒ അരുണ്‍, റൂറല്‍ എസ് പിയുടെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സെഫ് അംഗങ്ങള്‍, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

നേരത്തെ ധര്‍മശാലയിലെ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നതായി വ്യാപകമായ പരാതിയുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Two, Arrested, Distributing, Ganja, Mangattuparamba, Govt. Engineering College, Hostel, Two arrested for distributing ganja in Mangattuparamba Govt. engineering college hostel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia