മലപ്പുറത്ത് അ​ധ്യാ​പ​കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

 


മലപ്പുറം: (www.kvartha.com 16.08.2021) അ​ധ്യാ​പ​ക​നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം സ്വദേശികളായ നിസാമുദ്ദീൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എന്നിവരാണ് അറസ്റ്റിലായത്.

വാട്‍സ്ആപിൽ ഒരു വിദ്യാർഥിയുടെ മാതാവിനോട് ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് അധ്യാപകനെ ഇവർ മർദിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് കുടുംബം പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് അ​ധ്യാ​പ​കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്കും അധ്യാപകനെ അക്രമിച്ചുവെന്ന വകുപ്പിലുമാണ്
കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കണ്ടാലറിയുന്ന 15 ഓളം ആളുകളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Keywords:  News, Malappuram, Kerala, State, Death, Case, Arrested, Arrest, Suicide, Police, Case, Two arrested in Teacher death case.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia