സ്വര്‍ണാഭരണങ്ങള്‍ക്ക് നിറംകൂട്ടാനെന്ന പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം അറസ്റ്റില്‍

 


മുണ്ടക്കയം: സ്വര്‍ണാഭരണങ്ങള്‍ക്ക് നിറംകൂട്ടാനെന്ന പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ ദിനേശ് മണ്ഡല്‍ (35), നിദീഷ് (20) എന്നിവരാണു പിടിയിലായത്. സ്വര്‍ണം വൃത്തിയാക്കാന്‍ ഏല്‍പിച്ച് വഞ്ചിതരായവര്‍  നടത്തിയ തെരച്ചിലിലാണ് സംഘത്തെ കണ്ടെത്തിയത്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നടത്തിയ തിരച്ചിലില്‍ എരുമേലി ബസില്‍ നിന്നും കണ്ടെത്തിയ പ്രതികളെ നാട്ടുകാര്‍  പോലീസിനു കൈമാറുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

സ്വര്‍ണം വൃത്തിയാക്കാം എന്നുപറഞ്ഞ സംഘത്തെ വിശ്വസിച്ച് കടമാന്‍കുളം വാരണയിലെ ഹിമ സാബു തന്റെ പതിനൊന്നു ഗ്രാം തൂക്കമുള്ള സ്വര്‍ണമാല സംഘത്തിനു നല്‍കി. എന്നാല്‍ തിരികെ നല്‍കിയ സ്വര്‍ണം തൂക്കി
നോക്കിയപ്പോള്‍ ആറു ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ പുതുപ്പറമ്പില്‍ മായാ മനോജിന്റെ 20 ഗ്രാം മാലയില്‍ നിന്നും സംഘം തട്ടിയെടുത്തത് ഒന്‍പതു ഗ്രാം സ്വര്‍ണമാണ്.

ആനക്കുളം എസ്‌റ്റേറ്റ് മാരിയമ്മയുടെ 17 ഗ്രാം മാലയില്‍ നിന്നു നാലു ഗ്രാം സ്വര്‍ണം അടിച്ചുമാറ്റി. പുതുപ്പറമ്പില്‍ തങ്കമണിയുടെ 16 ഗ്രാം മാല തിരികെ നല്‍കിയപ്പോള്‍ 14 ഗ്രാമായി മാറി. ഇത്തരത്തില്‍ സംഘം തോട്ടം മേഖലയിലെ വീടുകള്‍ കേന്ദ്രീകരിച്ച്  വീട്ടമ്മമാരെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

 പാത്രങ്ങളും ആഭരണങ്ങളും വൃത്തിയാക്കുന്ന പൊടിയുടെ ഓര്‍ഡര്‍ എടുക്കാന്‍ വന്നവരാണെന്ന വ്യാജേന എത്തിയ സംഘം ടെസ്റ്റ് ചെയ്യാനെന്ന വ്യാജേന സൗജന്യമായി  പാത്രങ്ങളും ആഭരണങ്ങളും സൗജന്യമായി വൃത്തിയാക്കി നല്‍കുമെന്നറിയിച്ചു. ഇതനുസരിച്ച്
പൊടി ഉപയോഗിച്ച് അലൂമിനിയം, വെള്ളി, ചെമ്പ് പാത്രങ്ങള്‍ ആദ്യം വൃത്തിയാക്കി കാണിച്ചു.

അതിനുശേഷം സംഘത്തിനെ വിശ്വസിച്ച വീട്ടമ്മമാര്‍  സ്വര്‍ണാഭരണങ്ങളും വൃത്തിയാക്കി നല്‍കാന്‍ ഏല്‍പിക്കുകയായിരുന്നു. ഇതുപ്രകാരം വാങ്ങിയ സ്വര്‍ണം   ലായനിയിലിട്ടു ചൂടാക്കി തിരികെ നല്‍കുകയായിരുന്നു.  നല്ല തിളക്കം ലഭിക്കാന്‍ ഒരു മണിക്കൂറോളം മഞ്ഞള്‍പൊടിയില്‍ ഇട്ടുവെച്ച ശേഷമേ ആഭരണങ്ങള്‍ എടുക്കാവൂ എന്നും സംഘം നിര്‍ദേശിച്ചിരുന്നു.

പിന്നീട് കരാറില്‍ പൊടിയുടെ ഓര്‍ഡര്‍ എടുത്ത് അടുത്ത ഞായറാഴ്ച കൊണ്ടുവരാമെന്ന് പറഞ്ഞ സംഘം മടങ്ങുകയായിരുന്നു.  ഒരു മണിക്കൂറിനു ശേഷം മഞ്ഞള്‍പൊടിയില്‍ നിന്നുമെടുത്ത  സ്വര്‍ണാഭരണങ്ങളുടെ തൂക്കം കുറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. അപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു.

ആനക്കുളം, കടമാങ്കുളം എസ്‌റ്റേറ്റുകളില്‍ തട്ടിപ്പു നടന്നതു തിങ്കളാഴ്ചയായിരുന്നു. മധുരയില്‍ നിന്നു തിങ്കളാഴ്ചയാണ് ഇവര്‍ മുണ്ടക്കയത്തെത്തിയതെന്നും സ്വര്‍ണം കലര്‍ന്ന ലായനി ബിഹാറിലെത്തിയതിനുശേഷമാണ്  വേര്‍തിരിച്ചെടുക്കുകയെന്നും അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തതപ്പോള്‍ മനസിലായതായി പോലീസ് പറഞ്ഞു.

 പ്രതികളില്‍ നിന്നു ലായനി, രാസവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്കായി കെമിക്കല്‍ ലാബിലേക്ക് അയയ്ക്കുമെന്നു പെരുവന്താനം എസ്‌ഐ വി.കെ. മുരളീധരന്‍ അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

സ്വര്‍ണാഭരണങ്ങള്‍ക്ക് നിറംകൂട്ടാനെന്ന പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മുംബൈയില്‍ നിന്നെത്തിയ ബാഗ് വ്യാപാരി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

Keywords:  Two arrested on gold cheating charge, Police, Complaint, Case, Remanded, Bihar, House Wife, Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia