Drug Bust | കണ്ണൂരില്‍ വീണ്ടും ലഹരി വേട്ട: എംഡിഎംഎയുമായി കാറില്‍ സഞ്ചരിച്ച രണ്ട് പേര്‍ അറസ്റ്റില്‍
● വാഹനം കണ്ടെത്തിയത് പട്രോളിംഗിനിടെ
● 'വില്‍പനയ്ക്കായി എത്തിച്ചതെന്ന് പ്രതികള്‍'
കണ്ണൂര്‍: (KVARTHA) വില്‍പനയ്ക്കായി കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റിലായതായി പൊലീസ്. പയ്യാമ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുദീപ് കുമാര്‍ (42), മുഹമ്മദ് അജിയാസ്(43) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രിജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ കൈയില്‍ നിന്നും 3.97 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ചെ താണ ഭാഗത്ത് പൊലീസ് പട്രോളിംഗ് നടത്തവെയാണ് പ്രതികള്‍ പിടിയിലാകുന്നത്. മേലെ ചൊവ്വ ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൊലീസ് കൈകാട്ടി നിര്‍ത്തുകയായിരുന്നു.
പൊലീസിനെ കണ്ടപ്പോള്‍ ഇരുവരും പരുങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈയില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
#Kannur #DrugBust #MDMA #KeralaPolice #CrimeNews #Narcotics