Arrested | ശ്രീകണ്ഠപുരത്ത് വന്‍തോതില്‍ എംഡിഎംഎ വില്‍പന നടത്തുന്ന 2 പേര്‍ അറസ്റ്റില്‍
Jul 23, 2023, 22:41 IST
ശ്രീകണ്ഠപുരം: (www.kvartha.com) ഗൂഗില്‍ പേവഴി പണം വാങ്ങി വന്‍തോതില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സജു (44), മുഹമ്മദ് ശഹല്‍ (24) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ് എച് ഒ ഇന്‍സ്പെക്ടര്‍ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇരുവരും ഡ്രൈവര്‍മാരാണ്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വച്ചാണ് ഇവരെ പിടികൂടിയത്. ചെമ്പേരിയില്‍ മയക്കുമരുന്ന് നല്‍കി തിരികെ വരുന്നതിനിടെയാണ് ഇവര്‍ കാറുമായി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 14.06 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ശ്രീകണ്ഠപുരം സ്റ്റേഷന്‍ എസ് ഐ ബാലകൃഷ്ണന്‍, എ എസ് ഐമാരായ എം സുരേഷ്, സിപി സജിമോന്‍, സീനിയര്‍ സിപിഒമാരായ കെ സജീവന്‍, സിവി രജീഷ്, എം വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സജു (44), മുഹമ്മദ് ശഹല്‍ (24) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ് എച് ഒ ഇന്‍സ്പെക്ടര്‍ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇരുവരും ഡ്രൈവര്‍മാരാണ്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വച്ചാണ് ഇവരെ പിടികൂടിയത്. ചെമ്പേരിയില്‍ മയക്കുമരുന്ന് നല്‍കി തിരികെ വരുന്നതിനിടെയാണ് ഇവര്‍ കാറുമായി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 14.06 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
Keywords: Two arrested with MDMA in Sreekandapuram, Kannur, News, Two Arrested With MDMA, Sreekandapuram News, Police, Court, Remanded, Seized, Car, Drivers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.