സിപിഎം വിട്ട് കോണ്‍ഗ്രസ് ചേര്‍ന്ന രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ് ഗുരുതരം
May 26, 2012, 11:45 IST
കാസര്‍കോട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കട്ട അത്യകുഴിയിലെ യൂത്ത് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റ് ആനന്ദരാജ്(26), കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് വൈസ് പ്രസിഡന്റ് സീന നായക്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലയ്ക്കും പുറത്തും വയറിനും ഗുരുതരമായി പരിക്കേറ്റ ആനന്ദരാജിനെ മംഗലാപുരം ഹൈലാന്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തില്‍ കത്തിവെച്ച് കണ്ണിന് അടിയേറ്റ സീനാ നായിക്കിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെളളിയാഴ്ച വൈകിട്ട് 7.30 മണിയോടെയായിരുന്നു ആക്രമണം.
സിപിഎം പ്രവര്‍ത്തകനായ മനോജനാണ് ബൈക്കിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ആനന്ദരാജ് നാലുവര്‍ഷം മുമ്പ് സീന നായക് മൂന്നുമാസം മുമ്പുമാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആനന്ദരാജിനെതിരെ ഇത് മൂന്നാംതവണയാണ് ആക്രമണം നടക്കുന്നത്. ഇതില്‍ രണ്ട് തവണയും മനോജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ആനന്ദരാജിനെതിരെ ആക്രമണം നടന്നിരുന്നു. അതേസമയം അടിയേറ്റ പരിക്കുകളോടെ സിപിഎം പ്രവര്ത്തകന് മനോജിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Stabbed, CPM, Congress, Youth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.