കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ഇവരെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ 6 അധ്യാപകര്‍ നിരീക്ഷണത്തില്‍
Apr 22, 2020, 12:53 IST
കോഴിക്കോട്: (www.kvartha.com 22.04.2020) കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍മാരാണ് ഇവര്‍. ഇവര്‍ മാര്‍ച്ച് മാസത്തില്‍ ഡെല്‍ഹിയില്‍ വിനോദയാത്ര പോയിരുന്നു. ഡെല്‍ഹിയില്‍ നിന്ന് തിരികെ എത്തിയത് നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ് പ്രവര്‍ത്തകര്‍ യാത്ര ചെയ്ത ട്രെയിനിലാണ്. കഴിഞ്ഞ ഒരു മാസമായി ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഹൗസ് സര്‍ജന്‍മാരെ ചികിത്സിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും രോഗം പലയിടങ്ങളിലും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പത്ത് പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. പാലക്കാട് ജില്ലയില്‍ നാല് പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കൊല്ലത്തെ രോഗി തമിഴ്നാട്ടിലേക്ക് പൊലീസിനെ വെട്ടിച്ചു കടക്കുകയും അവിടെ നിന്ന് രോഗം ബാധിക്കുകയുമായിരുന്നു. ഇയാള്‍ പതിനഞ്ചോളം പേരുമായി നേരിട്ട് ഇടപഴകിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍. ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: Two doctors in government medical college Kozhikode confirmed COVID 19, Kozhikode, Medical College, Treatment, Doctor, Hospital, Palakkad, Kannur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.