സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

 


ഇടുക്കി: (www.kvartha.com 02.08.2015) വീടിന് സമീപത്തെ പടുതാക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ മരിച്ചു. തൂക്കുപാലത്തിന് സമീപം പുഷ്പക്കണ്ടം അറയ്ക്കല്‍ വീട്ടില്‍ വിനോദിന്റെ മകന്‍ അഭിമന്യു(14), അനന്യ(8) എന്നിവരാണ് മരിച്ചത്.

സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു
ഇന്നലെ വൈകിട്ട് ആറ് മണിയോടുകൂടിയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്. മാതാവ് ഷൈലജയും സഹോദരി അജന്യയും പ്രാര്‍ത്ഥനയ്ക്ക് പോയശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടവിവരം അറിയുന്നത്. ഉടന്‍തന്നെ സമീപവാസികളെ വിളിച്ചുവരുത്തി കുട്ടികളെ കുളത്തില്‍ നിന്നുമെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചുഅഭിമന്യു കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും അനന്യ പുഷ്പക്കണ്ടം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

നെടുംകണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords : Idukki, Kerala, Dead, House, Brothers, Pond. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia