എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു; ചികിത്സാസൗകര്യകുറവെന്ന് സമരക്കാര്‍
Dec 28, 2021, 15:49 IST
കാസര്‍കോട്: (www.kvartha.com 28.12.2021) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അജാനൂര്‍ സ്വദേശി മൊയ്തുവിന്റെ മകന് മുഹമ്മദ് ഇസ്മഇല്‍(11), അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ(5) എന്നിവരാണ് മരിച്ചത്. ഇസ്മഇയിലിന്റെ മരണം കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലും അമേയയുടെ മരണം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നേരായ ചികിത്സകള്‍ ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് രണ്ട് കുട്ടികളുടെ മരണം. വര്‍ഷങ്ങളായി വിളിച്ച് ചേര്‍ക്കാത്ത റമഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിലാണ്. ആരോഗ്യ മന്ത്രി ഉള്പെടെയുള്ളവര് മുഖം തിരിക്കുകയാണെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതര്ബാധിതര്ക്കും മറ്റു അസുഖ ബധിതര്‍ക്കും മതിയായ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രി ഇവിടെയില്ലെന്നും സമരക്കാര്‍ പറഞ്ഞു.
സാമൂഹ്യ സുരക്ഷാമിഷന് മുഖേന പെന്ഷന് ലഭിക്കുന്ന ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രി സഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതുവഴി 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് സഹായം ലഭിക്കുക. മുന്‍ വര്‍ഷങ്ങളിലും ഈ ധനസഹായം അനുവദിച്ചിരുന്നു.
Keywords: Kasaragod, Kerala, News, Death, Endosulfan, Treatment, Protest, Protesters, Karnataka, Hospital, Top-Headlines, Health Minister, Two endosulfan victims died.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.