Suspended | പാലക്കാട് എക്‌സൈസ് ഓഫീസിലെ അഴിക്കുള്ളില്‍ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രാത്രി ജോലിയിലുണ്ടായിരുന്ന 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
Mar 14, 2024, 17:21 IST
പാലക്കാട്: (KVARTHA) എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോകപിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവദിവസം രാത്രി ജോലിയില്‍ ഉണ്ടായിരുന്ന രണ്ട് എക്‌സൈസ് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പാലക്കാട് എക്‌സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ (55) ആണ് മരിച്ചത്. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഇത് പരിശോധിക്കും. സംഭവത്തില്‍ രാത്രി ജോലിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. അതേസമയം, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച (13.03.2024) വൈകിട്ട് ഷോജോയുടെ വാടക വീട്ടിലെത്തിയത്. പരിശോധനയ്‌ക്കൊടുവില്‍ വീട്ടില്‍ നിന്ന് ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള 2 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്തുനിന്നും എത്തിച്ചതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.
പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോജോയെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേന്‍ജ് ഓഫീസിലേക്കും കൊണ്ടുപോയി. വ്യാഴാഴ്ച (14.03.2024) രാവിലെ 7 മണിയോടെയാണ് ലോകപിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
അതേസമയം, ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം സമ്മതിച്ചയാള്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ല. ആരോ മനപ്പൂര്‍വം കേസില്‍ ഉള്‍പെടുത്തിയതാണെന്നും ഷോജോ ഇതുവരെ ഇത്തരമൊരു കേസില്‍ ഉള്‍പെട്ടിട്ടില്ലെന്നും ഭാര്യ പറഞ്ഞു.
Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Two, Excise Officer Employees, Suspended, Accused, Lock up, Death, Case, Palakkad News, Two Excise officer employees suspended in accused Lock up death case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.