കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


കാസര്‍കോട്: കാസര്‍കോട്ട് രണ്ടു പേരെ കാറിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനകത്താണ് രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ റോഡരികില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയത്. കെ.എല്‍ 14 ജെ 7684 നമ്പര്‍ ചുവന്ന നിറത്തിലുള്ള മാരുതി ആള്‍ട്ടോ കാറിനകത്താണ് രണ്ടു പേരെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. കൂളിംഗ് പതിച്ച കാറിന്റെ ചില്ലുകള്‍ മുഴുവനും അടച്ച നിലയിലായിരുന്നു. കാറിനകത്തെ ഗ്യാസും പെട്രോള്‍ ടാങ്കും തുറന്ന് കിടക്കുന്നതായി വ്യക്തമായിട്ടുണ്ട്.

ഗ്യാസിന്റെയും പെട്രോളിന്റെയും മണം അന്തരീക്ഷത്തില്‍ വ്യാപിച്ചിരിക്കയാണ്. കാറിന്റെ സ്റ്റിയറിംഗിന് പിറകിലുള്ള ഡോറില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും കാറിന്റെ പിറക് സീറ്റിലാണുള്ളത്. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും എത്താത്തതിനാല്‍ കാര്‍ ഇനിയും തുറന്ന് പരിശോധന നടത്തിയിട്ടില്ല.

കുഡ്‌ലു പള്ളിക്കാല്‍ സ്വദേശി ചാക്കോയുടെ മകന്‍ പി.സി സോണിക്കുട്ടി എന്നയാളുടേതാണ് കാറെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍, വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡിലെ കയറ്റത്തില്‍ റോഡ് വളഞ്ഞ് പോകുന്ന സ്ഥലത്താണ് കാര്‍ കിടക്കുന്നത്. കാറിന്റെ ഒരു ഭാഗത്തെ ടയര്‍ റോഡിലും രണ്ടു ടയറുകള്‍ ഫൂട്ട്   പാത്തിലുമായാണ് കിടക്കുന്നത്. രണ്ടു പേര്‍ കാറില്‍ മരിച്ച വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.

Related News:
കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ ഭാര്യയുമെന്ന് സൂചന
Keywords:  Car, Road, Police, Dog, Investigates, Kasaragod, Kerala, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia