തലശേരി: (www.kvartha.com 19.09.2020) പിണറായിയില്‍ വീട്ടിനകത്ത് സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലശേരി ജനറല്‍ മൃതദേഹങ്ങള്‍ കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. പിണറായി കിഴക്കും ഭാഗം തയ്യില്‍ മഠപുരക്ക് സമീപത്തെ രാധിക നിവാസില്‍ സുകുമാരന്‍ (58), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 മണിയോടെയാണ് സുകുമാരനെ വീട്ടിനകത്തെ കട്ടിലിന്റെ മുകളില്‍ മരിച്ചു കിടക്കുന്നതായും രമേശനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. രണ്ട് മുറികള്‍ മാത്രമുള്ള വീട്ടില്‍ സുകുമാരനും അനുജന്‍ രമേശനും മാത്രമാണ് താമസിക്കുന്നത്. ഇവരില്‍ സുകുമാരന്‍ അല്‍പം മാനസിക അസ്വാസ്ഥ്യമുള്ളയാണ്. ഇരുവരും സമീപത്തെ ഹോട്ടലില്‍ നിന്നും പാര്‍സലായി ഭക്ഷണം വാങ്ങിയാണ് കഴിക്കാറ്. എന്നാല്‍ രണ്ട് ദിവസമായി ഭക്ഷണം വാങ്ങാന്‍ ആരും ഹോട്ടലില്‍ എത്താത്ത സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
സുകുമാരന്റെ മൃതദേഹത്തിന് കൂടുതല്‍ ദിവസത്തെ പഴക്കമുണ്ട്. ഇവരില്‍ രമേശന്‍ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. വിവരമറിഞ്ഞ് ധര്‍മടം സിഐ ശ്രീജിത്ത് കൊടേരി, പിണറായി എസ്‌ഐ കെ വി ഉമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക്ക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.