മലപ്പുറം: (www.kvartha.com 12/02/2015) നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി കോവിലകത്തുമുറി ചിറക്കല്‍ രാധ (49) കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയായിരുന്ന ബി.കെ. ബിജു (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശേരി ഷംസുദ്ദീന്‍ (29) എന്ന ഷംസു എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്.
പ്രതികളായ ബിജുവിന് 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപയുമാണ് പിഴ. ഇതടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കേണ്ടി വരും. കൊലപാതകം, മാനഭംഗം, മൃതദേഹത്തില്‍നിന്ന് ആഭരണ കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായാണ് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചത്.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരില്‍നിന്ന് 20 കിമീ അകലെ ഉണ്ണികുളത്തെ കുളത്തില്‍ നിന്ന് 10ന് ആണ് ചാക്കില്‍കെട്ടിയ നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അന്നു തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ പരസ്ത്രീ ബന്ധം അറിയാവുന്ന രാധ അതു പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ തനിക്ക് മാനക്കേടുണ്ടാക്കുമെന്നും ഗസറ്റഡ് പദവിയിലുള്ള ജോലി നഷ്ടമാകുമെന്നും ഭയന്നാണ് ബിജു രാധയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് ബിജു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു.
Keywords : Nilambur Radha, Murder, Congress Office, Life sentence, Friends, Court, Punishment.
Keywords : Nilambur Radha, Murder, Congress Office, Life sentence, Friends, Court, Punishment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.