നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച കേസില്‍ പിതാവും ഉപദേശം നല്‍കിയയാളും അറസ്റ്റില്‍

 


കോഴിക്കോട്: (www.kvarha.com 06.11.2016) അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച കേസില്‍ ശിശുവിന്റെ പിതാവും ഉപദേശം നല്‍കിയ ആളും അറസ്റ്റില്‍. പിതാവ് ഓമശേരി ചക്കാനകണ്ടി അബൂബക്കര്‍ സിദ്ദീഖ്, കളന്‍തോട് ഹൈദ്രോസ് തങ്ങള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യയുടെ പ്രസവം നടന്ന മുക്കം ഇ എം എസ് സഹകരണ ആശുപത്രി ലേബര്‍ റൂം നേഴ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പു പ്രകാരം കേസെടുത്തത്. കുഞ്ഞിന്റെ മാതാവ് ഹഫ്‌സത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരെയും താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് മുക്കം ഇ എം എസ് സഹകരണ ആശുപത്രിയില്‍ ഹഫ്‌സത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ച് നേരം ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് അബൂബക്കര്‍ സിദ്ദീഖ് വാശിപിടിച്ചു. ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച കേസില്‍ പിതാവും ഉപദേശം നല്‍കിയയാളും അറസ്റ്റില്‍

Keywords: Kozhikode, Kerala, Police, Arrested, Father, Mother, New Born Child, Denial of breast milk to newborn: Father and Muslim preacher arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia