ആലപ്പുഴ: (www.kvartha.com 02.06.2021) ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോടുകള്‍ തീപിടിച്ച് കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോടുകളാണ് കത്തിയത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോടുകളും പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപോര്‍ട്. സമീപത്തുണ്ടായിരുന്ന മറ്റ് ബോടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ അവയിലേക്ക് തീ പടര്‍ന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.