കൊടൈക്കനാലിലേക്ക് ടൂര്‍ പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ മരിച്ച നിലയില്‍
Nov 13, 2016, 20:45 IST
കൊടൈക്കനാല്‍: (www.kvartha.com 13.11.2016) കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിലെ രണ്ടു യുവാക്കളെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുപ്പുഴ സ്വദേശികളായ ബസ് ഡ്രൈവര്‍ ജിബിന്‍ (25), തോമസ് ചെറിയാന് (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടൈക്കനാലില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ വട്ടക്കനാലിലായിരുന്നു സംഭവം.
ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 13 അംഗ വിനോദയാത്രാസംഘത്തിലെ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ള വിദ്യാര്‍ത്ഥികളായ അനില്‍ (21), ബിനു (21), മെല്വിന് (21) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ എല്ലാവരും ആലപ്പുഴ സ്വദേശികളാണ്.
മുറിയില്‍ വെച്ച് ഇവര്‍ ഗ്രില്‍ഡ് ചിക്കന്‍ ഉണ്ടാക്കാന്‍ വേണ്ടി അടുപ്പുകൂട്ടി കല്‍ക്കരി കത്തിച്ചിരുന്നു. കല്‍ക്കരിയില്‍നിന്നു കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അപകടം സംഭവിക്കുകയുമായിരുന്നുവെന്നാണ് സൂചന.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദ യാത്രപോയത്.
Keywords: Kerala, Death, Students, Alappuzha, Natives, Grilled Chicken, Food, Poison, Air poison, Gas, Tour, Jibin, Thomas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.