തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

 


ഇടുക്കി: (www.kvartha.com 11.09.2015) ബന്ധുവിന്റെ വിവാഹത്തിന് പോയി മടങ്ങുന്നതിനിടെ തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം കവലയില്‍ ഭഗവതിപ്പറമ്പില്‍ ഗോപി(58), ബന്ധു തമിഴ്‌നാട് കടലൂര്‍ സ്വദേശി രാജശേഖര്‍ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടു കൂടി തമിഴ്‌നാട്ടിലെ കടലൂരിലായിരുന്നു അപകടം.
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

കല്യാണത്തില്‍ പങ്കെടുത്ത ശേഷം രാജശേഖറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ വന്ന
കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വണ്ടിപ്പെരിയാറ്റിലെ ടി.വി. മെക്കാനിക്കാണ് ഗോപി. ഭാര്യ: സുന്ദരി (അംഗന്‍വാടി ടീച്ചര്‍), മക്കള്‍ ധന്യാ, ദിവ്യ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia