അനിശ്ചിതത്വം നീങ്ങി: അമ്പായത്തോട്-പാല്‍ചുരം വിമാനത്താവളം റോഡ് രണ്ടുവരി പാത തന്നെ

 


കണ്ണൂര്‍: (www.kvartha.com 26.10.2019) രാജ്യാന്തര വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുവരിപ്പാതയായി വികസിപ്പിക്കുന്ന മട്ടന്നൂര്‍-മാനന്തവാടി റോഡിന്റെ അമ്പായത്തോട് മുതല്‍ മാനന്തവാടി വരെയുള്ള റോഡിന്റെ അലൈന്‍മെന്റ് പ്രദര്‍ശനം വയനാട് കലക്ടറേറ്റില്‍ നടന്നു. ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. 63.50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ മട്ടന്നൂര്‍ മുതല്‍ അമ്പായത്തോട് വരെയുള്ള 42 കിലോമീറ്റര്‍ ഭാഗത്തെ സാറ്റലൈറ്റ് അലൈന്‍മെന്റ് പ്രദര്‍ശനം നേരത്തെ നടന്നിരുന്നു.

നാലുവരിപാതയുടെ ഭാഗമായ അമ്പായത്തോട് പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡിലൂടെ നാലുവരിപാത വികസനം എങ്ങനെ നടപ്പാക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് അലൈന്‍മെന്റ് പ്രദര്‍ശനം നടന്നത്. അമ്പായത്തോട് മുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള ചുരം ബാഗ് പത്തുമീറ്റര്‍വീതിയില്‍ രണ്ടുവരി പാതയായി നിര്‍മിക്കാനും 42 മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ നാലുവരിപാതയായി നിര്‍മിക്കാനും പരമാവധി വളവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഏറ്റെടുക്കാനുമാണു യോഗത്തില്‍ ധാരണ.

അനിശ്ചിതത്വം നീങ്ങി: അമ്പായത്തോട്-പാല്‍ചുരം വിമാനത്താവളം റോഡ് രണ്ടുവരി പാത തന്നെ

ആശ്രമം ജങ്ഷനു സമീപം പുതിയൊരു ഹെയര്‍പിന്‍ വളവ് കൂടി നിര്‍മിച്ച് കയറ്റം കുറയ്ക്കാനുള്ള നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ബോര്‍ഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് അതാതു പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. റോഡ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ചുരം രഹിത പാതയായ അമ്പായത്തോട് തലപ്പുഴ 44ാംമൈല്‍ റോഡിന്റെ തടസങ്ങള്‍ നീക്കി രണ്ടുവരി പാതയായി നിര്‍മിക്കണമെന്നു കൊട്ടിയൂര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Kannur, Airport, Road, two line alignment fixed on ambayathodu palchuram road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia