സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ബാലകൃഷ്ണപിളള

 


തിരുവനന്തപുരം: (www.kvartha.com 24.11.2014) സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ആര്‍ ബാലകൃഷ്ണപിളള . എന്നാല്‍ ഇപ്പോള്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും പിള്ള പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും പിളള കൂട്ടിച്ചേര്‍ത്തു.

രണ്ട് അഴിമതിക്കാരുടെ പേരുകള്‍ നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം കെ ബി ഗണേഷ് കുമാര്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പിതാവ് ബാലകൃഷ്ണപിള്ള സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ആരോപിച്ചത്.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്  പുഴുക്കളെ കൊത്തിത്തിന്നുന്ന കൊക്ക് മാത്രമാണെന്നും അതിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ സംസ്ഥാനത്തുണ്ടെന്നുമാണ് ഗണേഷ്‌കുമാര്‍ വെളിപ്പെടുത്തിയത്.
സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍  അഴിമതിക്കാരെന്ന് ബാലകൃഷ്ണപിളള

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുമ്പള-കളത്തൂര്‍ റൂട്ടില്‍ ബസോട്ടം ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി; ബസിലെ സ്ഥിരം 'യാത്രക്കാരനായി' ടയറും

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Letter, Corruption, Ganesh Kumar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia