കോഴിക്കോട്: (www.kvartha.com 07.12.2016) മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു, തിരൂര്‍ പുല്ലൂണി സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത് . തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെ അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.
നവംബര്‍ 19 ന് പുലര്‍ച്ചെ അഞ്ചരമണിയോടെ ഫാറൂഖ് നഗര്‍ അങ്ങാടിയിലെ മങ്കടക്കുറ്റി റോഡിലാണ് ഫൈസലിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഗള്‍ഫില്‍ പോകാനിരിക്കെയായിരുന്നു കൊലപാതകം. അഞ്ച് വര്‍ഷമായി റിയാദിലെ ബദിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്ന ഫൈസല്‍ അവിടെവെച്ചാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. നാലുമാസം മുമ്പ് ഫൈസല്‍ നാട്ടിലെത്തിയശേഷം ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇതോടെ ബന്ധുക്കളില്‍ നിന്നടക്കം ഫൈസലിന്റെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് നിന്നും വരുന്ന ഭാര്യാപിതാവിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ നവംബര്‍ 19 ന് പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓട്ടോറിക്ഷയുമായി പോയതായിരുന്നു ഫൈസല്‍. നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്.
മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും കുത്തിയെന്നാണ് മൊഴി. നാലംഗ സംഘത്തിലെ രണ്ടുപേരാണ് കൊലനടത്തിയത്. തിരൂരിലെ ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണന്‍ നിര്‍ദേശം നല്‍കിയത് പ്രകാരം ബൈക്കില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞിരുന്നു. ഫാറൂഖ് നഗറിലെ ബേക്കറിയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കേസില്‍ ഉള്‍പ്പെട്ട എട്ടു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

Also Read:
കാസര്‍കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Keywords: Two more arrested in Faisal murder case,Kozhikode, Police, RSS, Leader, Court, Remanded, Wife, Children, Auto & Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.