CM Pinarayi Vijayan | മട്ടന്നൂരില്‍ ബോംബ് പൊട്ടി 2 പേര്‍ മരിച്ച സംഭവം; നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; 'ഇരട്ടി ചാവശ്ശേരി മേഖല എസ്ഡിപിഐ- ആര്‍എസ്എസ് ശക്തി കേന്ദ്രം'

 




തിരുവനന്തപുരം: (www.kvartha.com) മട്ടന്നൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

ഇരട്ടി ചാവശ്ശേരിയിലെ മേഖല എസ് ഡി പി ഐ- ആര്‍ എസ് എസ് ശക്തികളുടെ പോകറ്റുകളുള്ള കേന്ദ്രമാണ്. ഇവിടം ആയുധം ശേഖരിക്കുന്നതായി വിവരമുണ്ട്. അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊലപാതക തുല്യമായ നരഹത്യയെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan | മട്ടന്നൂരില്‍ ബോംബ് പൊട്ടി 2 പേര്‍ മരിച്ച സംഭവം; നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; 'ഇരട്ടി ചാവശ്ശേരി മേഖല എസ്ഡിപിഐ- ആര്‍എസ്എസ് ശക്തി കേന്ദ്രം'



നാടിന്റെ സമാധാനം മുഖ്യമായും തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും ആണ്. എല്‍ഡിഎഫ് സര്‍കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമാധാനാന്തരീക്ഷം നല്‍കിയത് കൊണ്ടാണ് ജങ്ങള്‍ തുടര്‍ഭരണം ഞങ്ങള്‍ക്ക് ലഭിച്ചത്. ബിജെപിയുമായി കോണ്‍ഗ്രസ് സമരസപ്പെട്ട് പോകുമെന്ന് നമുക്കറിയാമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.

Keywords: News, Kerala, CM Pinarayi Vijayan, Death,Two people died in a bomb explosion in Mattanur; Chief Minister said that it was unfortunate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia