Controversy | സിപിഎം നേതാക്കളുടെ ഉഗ്രകോപം; കണ്ണൂരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കസേരയിളകും

 


/ നവോദിത്ത് ബാബു 

കണ്ണൂര്‍: (KVARTHA) സിപിഎം നേതാക്കളുടെ ഉഗ്രകോപത്തിനിരയായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കസേരയിളകാന്‍ സാധ്യത. കണ്ണൂര്‍ ടൗണ്‍, പഴയങ്ങാടി എസ്ഐമാര്‍ക്കാണ് സ്ഥാനചലനമുണ്ടാകാന്‍ സാധ്യയേറിയത്. വിവാദങ്ങളുടെ കാറ്റും പൊടിയും അടങ്ങിക്കഴിഞ്ഞാല്‍ രണ്ടു പേരെയും സ്ഥലം മാറ്റുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന. കണ്ണൂര്‍ സിവില്‍ സ്റ്റേഷൻ കോംപൗണ്ടിലെ ആംഫി തീയേറ്ററില്‍ കയറി കേരള ഗവ. നഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കല്യാശേരി മണ്ഡലം എംഎല്‍എ എം വിജിനെ കണ്ണൂര്‍ ടൗണ്‍ എസ്ഐ പിപി ഷമീല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. 
  
Controversy | സിപിഎം നേതാക്കളുടെ ഉഗ്രകോപം; കണ്ണൂരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കസേരയിളകും

കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാര്‍ ഇതു സംബന്ധിച്ചുളള വിവാദങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസിന്റെ സുരക്ഷാവീഴ്ചയെ കുറിച്ചു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ അജിത്ത് കുമാര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ഐ ബിനു മോഹനില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ പി വിജയനും സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കലക്ടറേറ്റ് കോംപൗണ്ടില്‍ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്താത്തതിനാലാണ് സമരക്കാര്‍ കടന്നുവന്നതെന്നാണ് കലക്ടര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. 
  
Controversy | സിപിഎം നേതാക്കളുടെ ഉഗ്രകോപം; കണ്ണൂരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കസേരയിളകും

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ എംഎല്‍എയോട് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് എസ്ഐ  പെരുമാറിയതെന്നാണ് വിവരം. എന്തുതന്നെയായാലും എസ്ഐയ്‌ക്കെതിരെ സ്ഥലംമാറ്റമുള്‍പ്പെടെയുളള നടപടി സ്വീകരിച്ചു മുഖം രക്ഷിക്കാനാണ് പൊലീസ് അധികൃതരുടെ നീക്കം. നവകേരള യാത്രയ്ക്കിടെ പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയുടെ ബസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവം പഴയങ്ങാടി എസ്ഐയ്ക്കുണ്ടായ കൃത്യവിലോപമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജനും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതോടെ പഴയങ്ങാടി എസ്ഐയുടെ കസേരയ്ക്കും ഇളക്കം തട്ടുമെന്നാണ് സൂചന.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Two police officers in Kannur will be transferred.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia