എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Nov 15, 2014, 10:42 IST
കോഴിക്കോട്: (www.kvartha.com 15.11.2014) നാദാപുരം പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലരവയസുകാരിയായ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടു പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ കുട്ടി പോലീസ് കസ്റ്റഡിയിലാണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പോലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തത്. പീഡിപ്പിച്ച വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്. ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനു ശേഷം പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ വായ് പൊത്തിപ്പിടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പാചകക്കാരുടെ മുറിയില്‍ കൊണ്ടുപോയാണ് പീഡനത്തിന് വിധേയമാക്കിയതെന്നും കുട്ടി മൊഴി നല്‍കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സ്കൂള്‍ ബസിലെ ക്ലീനറായ കണ്ണൂര്‍ സ്വദേശി മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് നാദാപുരം ഡി.വൈ.എസ്.പിയുടെയും സി.ഐ യുടെയും ഓഫീസുകള്‍ ഉപരോധിച്ചിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളായ ഉന്നതരുടെ മക്കളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഡമ്മി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മുനീറിനെ കഴിഞ്ഞദിവസം പോലീസ് വിട്ടയച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് 500ഓളം രക്ഷിതാക്കളും നാട്ടുകാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Related News:
പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു
Related News:
എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് പത്താംക്ലാസുകാരല്ല, സ്കൂളിലെ ബസ് ക്ലീനറെന്ന് പോലീസ്

Keywords: Two senior students arrested over molestation of LKG kid, Nadapuram, Kozhikode, Police, Custody, Parents, Complaint, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.