Accidental Death | ഇരിങ്ങാലക്കുടയില്‍ റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം
Oct 23, 2023, 11:53 IST
തൃശ്ശൂര്‍: (KVARTHA) റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകന് ബിജോയ് (45) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മാര്‍കറ്റ് റോഡിലാണ് സംഭവം.
ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. മാര്‍കറ്റ് റോഡില്‍ സോപ് കംപനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിയുകയായിരുന്നു. അപകടത്തില്‍ ബിജോയ് വാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പുറകില്‍ വന്നിരുന്ന കാര്‍ യാത്രികര്‍ ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിച്ചു.
മൃതദേഹം പോസ്റ്റുമൊര്ടത്തിനായി ഇരിങ്ങാലക്കുട ജെനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ലോറി ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ എക്സിക്യൂടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രടറിയുമായിരുന്നു ബിജോയ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.