ദാഇശ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ 2 യുവതികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
Aug 17, 2021, 15:46 IST
കണ്ണൂര്‍: (www.kvartha.com 17.08.2021) ദാഇശ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ശിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡെല്‍ഹിയില്‍ നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ ദാഇശ് ആശയപ്രചരണം നടത്തിയെന്നാണ് എന്‍ ഐ എയുടെ പറയുന്നത്.
ഇവര്‍ മലയാളിയായ മുഹമ്മദ് അമീനൊപ്പം ചേര്‍ന്ന് ദാഇശ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നുവെന്ന് എന്‍ ഐ എ അറിയിച്ചു. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രോണികിള്‍ ഫൗന്‍ഡേഷന്‍ എന്ന ഗ്രൂപുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഘം പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കൊച്ചിയിലും ഡെല്‍ഹിയില്‍ നിന്നുമുള്ള എന്‍ ഐ എ സംഘങ്ങള്‍ കണ്ണൂരിലേക്ക് എത്തിയത്. യുവതികളുടെ വീടുകളിലെത്തി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് തന്നെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായി ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കുക.
ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെയും ഇവരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച് മുതല്‍ ശിഫ ഹാരിസും മിസ്ഹ സിദ്ദിഖും എന്‍ ഐ എയുടെ നിരീക്ഷണത്തിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.