കാറില്‍നിന്നും വീണ 2 വയസുകാരന് ദാരുണാന്ത്യം; അപകടം വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്നപ്പോള്‍
Dec 13, 2021, 17:50 IST
വയനാട്: (www.kvartha.com 13.12.2021) കാറില്‍നിന്നും വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന് സ്വാതിക് ആണ് മരിച്ചത്. അപകടത്തില്‍ രഞ്ജിത്തിന്റെ മൂത്ത മകനും കൈക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയയും കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്കി വിട്ടയച്ചു. സ്വാതികിന്റെ മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.