Drowned | കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

 


ആലപ്പുഴ : (www.kvartha.com) കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂര്‍ സ്വദേശി ആനന്ദ് (25) എന്നിവരാണ്  മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.
  
Drowned | കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

നാലംഗസംഘമായിരുന്നു കുളിക്കാനിറങ്ങിയത്. തിരയില്‍പെട്ടവരെ രക്ഷപെടുത്താന്‍ സമീപത്തുണ്ടായിരുന്ന മീൻ തൊഴിലാളികകളാണ് ഇറങ്ങിയത്. രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. ഇവരെ ആലപുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Two young men drowned in the sea, News, Kerala, Top-Headlines, Alappuzha, Kottayam, Fishermen, Medical College, Hospital, Sunday, Sea, Evening, Injury.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia