കോവിഡ് ചികിത്സയിലുള്ള രോഗിക്ക് കഞ്ചാവ് എത്തിച്ചു നൽകി: 2 പേർ പിടിയിൽ
May 25, 2021, 11:13 IST
രാമനാട്ടുകര: (www.kvartha.com 25.05.2021) കോവിഡ് ചികിത്സയിലുള്ള രോഗിക്ക് കഞ്ചാവ് എത്തിച്ചു നൽകിയതിനെ തുടർന്ന് രണ്ട് പേർ പിടിയിൽ. ഫാറൂഖ് കോളജ് എസ് എസ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ടി സിയില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ രോഗിയുടെ സഹോദരന് ശാഹുല്‍, ഭാര്യ സഹോദരന് അനസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഫറോക്ക് ചന്ത സ്വദേശികളാണ്. കോവിഡ് പോസിറ്റിവായി സി എഫ് എല്‍ ടി സിയില്‍ കഴിയുന്ന സഹോദരനായി കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബീഡിക്കെട്ട്, സിഗരറ്റ് പാക്, ലൈറ്റര്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. സബ് ഇന്‍സ്പെക്ടര്‍ വിമല്ചന്ദ്രനും സംഘവുമെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടിയവരിലൊരാള്‍ ക്വാറന്റീന് ലംഘിച്ചാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ സെന്ററിനകത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
Keywords: News, Kerala, Kozhikode, Police, Case, COVID-19, Arrested, State, Two youth arrested, Two youth arrested for giving cannabis to covid patient.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.