Arrested | ബസില്‍ നിന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംഭവം: രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തു
Oct 19, 2022, 22:47 IST
തലശേരി: (www.kvartha.com) കൂത്തുപറമ്പ് പുറക്കളത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ നിന്നും മയക്ക്മരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ രണ്ടുജീവനക്കാരെ പൊലീസ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു ശേഷം വടകര നാര്‍കോടിക്ക് കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കും.
ജരവപേരാവൂര്‍ സ്വദേശി പി വി അശ്വിന്‍, മമ്പറം സ്വദേശി കെ ഷബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ഒരു ഗ്രാമോളം എംഡിഎംഎയും 10 ഗ്രാമോളം കഞ്ചാവും പിടികൂടി. കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപ്പൊയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്.
Keywords: Kerala, Kannur, Thalassery, News, Drugs, Arrested, Police, Top-Headlines, Two youths were arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.