യുഎപിഎ അറസ്റ്റ്: അലന്‍ ശുഐബിനും ത്വാഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം റിപോര്‍ട്ട്, ഇരുവരെയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്നും അഭിപ്രായം

 


കോഴിക്കോട്: (www.kvartha.com 12.11.2019) മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഐബിനും ത്വാഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് പന്തീരങ്കാവില്‍ വെച്ചാണ് മാധ്യമ - നിയമ വിദ്യാര്‍ത്ഥികളും സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കടുത്ത പ്രതിഷേധമാണുയര്‍ന്നത്.

യുഎപിഎ അറസ്റ്റ്: അലന്‍ ശുഐബിനും ത്വാഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം റിപോര്‍ട്ട്, ഇരുവരെയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്നും അഭിപ്രായം

ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി സിപിഎം ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഐബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.

ഈ യോഗത്തിലാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സിപിഎം നല്‍കിയത്. യുവാക്കള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന വേണമെന്നുമുള്ള തരത്തിലാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്നുമുള്ള അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി.

ബുധനാഴ്ച അലന്റെയും ത്വാഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. കോടതിയില്‍ ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kozhikode, News, Kerala, Arrest, Maoist, Report, CPM, UAPA Arrest: Students have relation with Maoist, CPM Report 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia