നൊമ്പരമായി അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ്; നിലമ്പൂരില്‍ മുന്നില്‍
May 2, 2021, 11:48 IST
മലപ്പുറം: (www.kvartha.com 02.05.2021) ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ അന്തരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് മുന്നില്‍. ആദ്യ റൗന്‍ഡ് വോടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴാണ് പ്രകാശ് മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,334 വോടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറാണ് രണ്ടാം സ്ഥാനത്ത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വി വി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ഏപ്രില്‍ 29ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2011ല്‍ തവനൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രകാശ് താലൂക് പ്രസിഡന്റും ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.