തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പ്; 500 ലേറെ വോടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വന്‍ ജയം; തോല്‍പിച്ചത് 28 വര്‍ഷമായി സംഘം പ്രസിഡന്റായ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ

 


കണ്ണൂര്‍: (www.kvartha.com 05.12.2021) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഡിസിസിയുടെ പാനലിനു വന്‍ ജയം. 500 ലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വന്‍ ജയം സ്വന്തമാക്കിയത്. 12 സീറ്റുകളില്‍ 12ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൊയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണിത്.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പ്; 500 ലേറെ വോടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വന്‍ ജയം; തോല്‍പിച്ചത് 28 വര്‍ഷമായി സംഘം പ്രസിഡന്റായ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ

28 വര്‍ഷമായി സംഘം പ്രസിഡന്റായ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണു ഡിസിസി പാനല്‍ തോല്‍പിച്ചത്. ഡിസിസി നിര്‍ദേശിച്ചവരെ ഉള്‍പെടുത്താന്‍ മമ്പറം ദിവാകരന്‍ വിസമ്മതിച്ചതോടെ, അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയിരുന്നു.

Keywords:  UDF panel wins Thalassery Indira Gandhi Co operative Hospital board election, Kannur, Election, UDF, DCC, Politics, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia